സഖാവ് വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.


ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം വില്ലേജ്മുക്കിൽ വെച്ച് നടന്നു. ഏറിയ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു.കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടി എ.കെ.ശശിധരൻ, CPI പ്രതിനിധി കെ.സി.രാമചന്ദ്രൻ ,ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് പ്രതിനിധി ശംസുദ്ദീൻ, കെ.നാണു, സി.വാസു മാസ്റ്റർ, എം.വി.സുശീല എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
A condolence meeting was organized.